Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Officers

അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന പോ​ലീ​സു​കാ​ർ​ക്കായി സ​ഹാ​യ​നി​ധി രൂ​പവത്ക​രി​ക്കും: ആ​ഭ്യ​ന്ത​ര മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ടു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡി​​​ജി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു സ​​​ഹാ​​​യ​​​നി​​​ധി രൂ​​​പവത്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കേ​​​ര​​​ള പോ​​​ലീ​​​സി​​​നെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ച്ച് ജ​​​ന​​​കീ​​​യ പോ​​​ലീ​​​സാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​യം. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തു പോ​​​ലെ ശാ​​​സ്ത്രീ​​​യ​​​മാ​​​യ പോ​​​ലീ​​​സിം​​​ഗ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ത​​​ട്ടി​​​പ്പു​​​കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ഒ​​​രു സം​​​വി​​​ധാ​​​ന​​​ത്തെ കു​​​റി​​​ച്ച് ഗൗ​​​ര​​​വ​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കും. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള വി​​​ദ്വേ​​​ഷ പ്ര​​​ചാ​​​ര​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

പോ​​​ലീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് പോ​​​ലീ​​​സ് ഓ​​​ഡി​​​റ്റ് ന​​​ട​​​പ്പി​​​ലാ​​​ക്കും. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും എ​​​സ്പി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

കേ​​​സു​​​ക​​​ളി​​​ൽ പെ​​​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ നീ​​​ക്കാ​​​ൻ കേ​​​ര​​​ള പോ​​​ലീ​​​സ് ഹൗ​​​സിം​​​ഗ് ക​​​ണ്‍​സ്ട്ര​​​ക്‌​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വ​​​ഴി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ മാ​​​റ്റു​​​ന്ന​​​തി​​​ലൂ​​​ടെ 100 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​നം സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്.

District News

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് നൽകി

ത​ളി​പ്പ​റ​മ്പ്: സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റേ​യും കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​നൂ​ജ് പ​ലി​വാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍, കെ.​പി.​അ​നീ​ഷ്, കെ. ​പ്രി​യേ​ഷ്, എ​ന്‍.​വി. ര​മേ​ശ​ന്‍, എം.​കെ. സാ​ഹി​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ര്‍​ക്ക് മ​ര്‍​ദ​നം: സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് പാ​​​​ല​​​​ത്തി​​​​ന് സ​​​​മീ​​​​പം സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ണ്ട​​​​ത് ചോ​​​​ദ്യം ചെ​​​​യ്ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ മ​​​​ര്‍​ദി​​​​ച്ച സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. പാ​​​​ല​​​​ക്കാ​​​​ട് മ​​​​ണ്ണാ​​​​ര്‍​ക്കാ​​​​ട് കൈ​​​​ത​​​​ച്ചി​​​​റ മ​​​​ഡോ​​​​ണ വീ​​​​ട്ടി​​​​ല്‍ ജെ. ​​​​പ്രി​​​​ന്‍​സ് (29), സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ ജി​​​​ന്‍റോ (27) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് സ്റ്റേ​​​​ഷ​​​​ൻ എ​​​​സ്ഐ എ​​​​ഡ്വേ​​​​ര്‍​ഡ് ഗ്ലാ​​​​ഡ്വി​​​​ന്‍, സി​​​​പി​​​​ഒ ആ​​​​ര്‍. മ​​​​ണി​​​​ക​​​​ണ്ഠ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​​ണ് മ​​​​ര്‍​ദ​​​​ന​​​​മേ​​​​റ്റ​​​​ത്.

ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കി​​​​ട്ട് 5.45ഓ​​​​ടെ നോ​​​​ര്‍​ത്ത് പാ​​​​ല​​​​ത്തി​​​​ന് താ​​​​ഴെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ജോ​​​​ലി തേ​​​​ടി കൊ​​​​ച്ചി​​​​യി​​​​ല്‍ എ​​​​ത്തി​​​​യ​​​​താ​​​​യി പ​​​​റ​​​​യു​​​​ന്ന പ്ര​​​​തി​​​​ക​​​​ള്‍ പാ​​​​ല​​​​ത്തി​​​​ന് താ​​​​ഴെ ഇ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സ​​​​മ​​​​യം ജീ​​​​പ്പി​​​​ല്‍ ഇ​​​​തു​​​​വ​​​​ഴി ക​​​​ട​​​​ന്നു​​​​പോ​​​​യ എ​​​​സ്‌​​​​ഐ എ​​​​ഡ്വേ​​​​ര്‍​ഡ് ഗ്ലാ​​​​ഡ്വി​​​​ന്‍ ഇ​​​​വി​​​​ടെ ഇ​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്നും സ്ഥ​​​​ല​​​​മ​​​​ത്ര ന​​​​ല്ല​​​​ത​​​​ല്ലെ​​​​ന്നും സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി. മാ​​​​റാ​​​​മെ​​​​ന്ന് ഇ​​​​രു​​​​വ​​​​രും പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ പോ​​​​ലീ​​​​സ് സം​​​​ഘം മ​​​​ട​​​​ങ്ങി.

15 മി​​​​നി​​​​റ്റ് ക​​​​ഴി​​​​ഞ്ഞ് മ​​​​റ്റൊ​​​​രു ആ​​​​വ​​​​ശ്യ​​​​ത്തി​​​​നാ​​​​യി തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​മ്പോ​​​​ള്‍ ഇ​​​​രു​​​​വ​​​​രും അ​​​​വി​​​​ടെ​​​​ത്ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​ന്തി​​​​കേ​​​​ട് തോ​​​​ന്നി വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ തി​​​​ര​​​​ക്കാ​​​​ന്‍ തു​​​​നി​​​​ഞ്ഞ​​​​തോ​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍ പോ​​​​ലീ​​​​സി​​​​നോ​​​​ട് ത​​​​ട്ടി​​​​ക്ക​​​​യ​​​​റി. തു​​​​ട​​​​ര്‍​ന്ന് ഇ​​​​വ​​​​രെ ജീ​​​​പ്പി​​​​ല്‍ ക​​​​യ​​​​റ്റി സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​തോ​​​​ടെ പ്ര​​​​തി​​​​ക​​​​ള്‍ എ​​​​സ്‌​​​​ഐ​​​​യു​​​​ടെ കൈ ​​​​പി​​​​ടി​​​​ച്ച് തി​​​​രി​​​​ക്കു​​​​ക​​​​യും മ​​​​ര്‍​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​നി​​​​ടെ ജീ​​​​പ്പി​​​​ന്‍റെ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ മി​​​​റ​​​​ര്‍ ത​​​​ക​​​​ര്‍​ന്നു.

ഇ​​​​തി​​​​ല്‍നി​​​​ന്ന് ചി​​​​ല്ല് കൈ​​​​ക്ക​​​​ലാ​​​​ക്കി പ്ര​​​​തി​​​​ക​​​​ള്‍ പോ​​​​ലീ​​​​സി​​​​നു നേ​​​​രേ തി​​​​രി​​​​ഞ്ഞെ​​​​ങ്കി​​​​ലും ഇ​​​​വ​​​​രെ കീ​​​​ഴ്‌​​​​പ്പെ​​​​ടു​​​​ത്തി. ചി​​​​ല്ല് കൊ​​​​ണ്ടാ​​​​ണ് എ​​​​സ്‌​​​​ഐ​​​​ക്കും സി​​​​പി​​​​ഒ​​​​യ്ക്കും മു​​​​റി​​​​വേ​​​​റ്റ​​​​ത്. പ്ര​​​​തി​​​​ക​​​​ള്‍ വ​​​​യ​​​​ര്‍​ലെ​​​​സി​​​​ന്‍റെ ആ​​​​ന്‍റി​​​​ന ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. പി​​​​ടി​​​​യി​​​​ലാ​​​​യ പ്രി​​​​ന്‍​സ് പോ​​​​ക്‌​​​​സോ കേ​​​​സ​​​ട​​​​ക്കം 12ഓ​​​​ളം കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​യാ​​​​ണ്. ഇ​​​​വ​​​​ര്‍ എ​​​​ന്തി​​​​നാ​​​​ണ് കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു. കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​ക​​​​ളെ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു.

Kerala

ത​മ്പാ​നൂ​രി​ൽ ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച കേ​സ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ൽ ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി സൂ​ര​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. റോ​ഡി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​ക്ക​ളോ​ട് പി​രി​ഞ്ഞു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മൂ​ന്നം​ഗ​സം​ഘം മ​ർ​ദി​ക്കു​കാ​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ അ​ഭി​രാം, സി​ബി​ൻ എ​ന്നി​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ക​ര്‍​ണാ​ട​ക​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു. റി​സ​ർ​വ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​മാ​രാ​യ മ​ഞ്ജു​നാ​ഥ്, അം​ബ​രീ​ഷ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഈ​ശ്വ​ർ, മ​ഹ​ന്തേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ, ചെ​ല്ല​ക്ക​ര​യി​ൽ വ​ച്ചു ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെ​ല്ലാ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു.

Kerala

ഒന്പത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഐ​പി​എ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള പോ​​​​ലീ​​​​സി​​​​ലെ ഒ​​​​ൻ​​​​പ​​​​ത് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ഐ​​​​പി​​​​എ​​​​സ് ല​​​​ഭി​​​​ച്ചു. സ​​​​ർ​​​​വീ​​​​സി​​​​ലു​​​​ള്ള​​​​വ​​​​രും വി​​​​ര​​​​മി​​​​ച്ച​​​​വ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഒ​​​​ൻ​​​​പ​​​​ത് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കാ​​​​ണ് 2023- 24 വ​​​​ർ​​​​ഷ​​​​ത്തെ ഐ​​​​പി​​​​എ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ചു കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ജ്ഞാ​​​​പ​​​​ന​​​​മി​​​​റ​​​​ക്കി​​​​യ​​​​ത്.

2023ലെ ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട എ.​​​​ നാ​​​​സിം (മ​​​​റൈ​​​​ൻ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ്), 2024ലെ ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലെ എ​​​​ൻ. ​​​​രാ​​​​ജ​​​​ൻ (എ​​​​സ്പി, കെ​​​​എ​​​​സ്ഇ​​​​ബി വി​​​​ജി​​​​ല​​​​ൻ​​​​സ്), ജി.​​​​ സാ​​​​ബു (എ​​​​സ്പി, എ​​​​സ്എ​​​​സ്ബി കോ​​​​ഴി​​​​ക്കോ​​​​ട് റേ​​​​ഞ്ച്), പി.​​​​ വി​​​​ക്ര​​​​മ​​​​ൻ (വി​​​​ജി​​​​ല​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ, എ​​​​ക്സൈ​​​​സ്) എ​​​​ന്നി​​​​വ​​​​ർ​​​​ക്കും സ​​​​ർ​​​​വീ​​​​സി​​​​ൽനി​​​​ന്ന് വി​​​​ര​​​​മി​​​​ച്ച സി.​​​​എസ്.​​​​ ഷാ​​​​ഹു​​​​ൽ ഹ​​​​മീ​​​​ദ്, ബി.​​​​ കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ, പ്രീ​​​​ജി​​​​ഷ് തോ​​​​ട്ട​​​​ത്തി​​​​ൽ, ഇ.​​​​എ​​​​ൻ.​​​​ സു​​​​രേ​​​​ഷ്, എ.​​​​യു.​​​​ സു​​​​നി​​​​ൽ കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു​​​​മാ​​​​ണ് ഐ​​​​പി​​​​എ​​​​സ് ല​​​​ഭി​​​​ച്ച​​​​ത്.

Kerala

യു​വാ​ക്ക​ൾ​ക്ക് മ​ർ​ദ​നം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ‍‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ വൈ​പ്പി​ൻ സ്വ​ദേ​ശി​ക​ളാ​യ നി​തി​ൻ, നെ​സ്റ്റ​ൺ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത​വേ​ഗം ഇ​വ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ള​വു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ റൂ​റ​ൽ എ​സ്‌​പി മു​ന​മ്പം ഡി​വൈ​എ​സ്പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി.

District News

പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം

കാ​സ​ർ​ഗോ​ഡ്: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം കാ​സ​ർ​ഗോ​ഡ് റോ​യ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ജ​യ​ഭ​ര​ത് റെ​ഡ്ഡി, അ​ഡീ​ഷ​ണ​ൽ എ​സ്പി സി.​എം. ദേ​വ​ദാ​സ​ൻ , സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​ശാ​ന്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ര​വീ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. സു​ധീ​ഷ്, എം. ​സ​ദാ​ശി​വ​ൻ, കെ. ​അ​ജി​ത, ഇ.​വി. പ്ര​ദീ​പ​ൻ, ടി. ​ഗി​രീ​ഷ് ബാ​ബു, പി. ​പ്ര​മോ​ദ്, കെ.​കെ. ര​തീ​ശ​ൻ, വി.​ടി. സു​ഭാ​ഷ് ച​ന്ദ്ര​ൻ, എം. ​സ​ന്തോ​ഷ്, കെ.​പി.​വി. രാ​ജി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Kerala

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ദാ​ല​ത്ത് 16ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും വി​​​ര​​​മി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹാ​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ആ​​​സാ​​​ദ് ച​​​ന്ദ്രശേ​​​ഖ​​​ര്‍ 16ന് ​​​രാ​​​വി​​​ലെ 11ന് ​​​ഓ​​​ണ്‍​ലൈ​​​ന്‍ അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തും.

എം​​​എ​​​സ്പി, ഐ​​​ആ​​​ര്‍​ബി, എ​​​സ്ഐ​​​എ​​​സ്എ​​​ഫ്, വ​​​നി​​​താ ബ​​​റ്റാ​​​ലി​​​യ​​​ന്‍ എ​​​ന്നീ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

പ​​​രാ​​​തി​​​ക​​​ള്‍ ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന​​​കം ല​​​ഭി​​​ക്കേ​​​ണ്ട​​​താ​​​ണ്. spctalks.pol@kerala. gov.in എ​​​ന്ന ഇ​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലാ​​​ണ് അ​​​യ​​​യ്ക്കേ​​​ണ്ട​​​ത്.

National

ജോ​ലി സ​മ്മ​ർ​ദം കു​റ​യ്‌​ക്കാ​ൻ പോ​ലീ​സു​കാർക്ക് ജ​ന്മ​ദി​ന​ത്തി​ലും വി​വാ​ഹ വാ​ർ​ഷി​ക​ത്തി​നും അ​വ​ധി; സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി ക​ർ​ണാ​ട​ക

ബെം​ഗ​ളൂ​രു: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി സ​മ്മ​ർ​ദം കു​റ​യ്‌​ക്കാ​ൻ അ​വ​ധി ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​രു​ടെ ജ​ന്മ​ദി​ന​ത്തി​നും വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​നും കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന സ​ർ​ക്കു​ല​റാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

പോ​ലീ​സു​കാ​രു​ടെ ജോ​ലി​യും ജീ​വി​ത സ​മ​തു​ലി​താ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്താ​നും മ​നോ​വീ​ര്യം ഉ​യ​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ക​ർ​ണാ​ട​ക സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​നം ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ദി​വ​സ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ജ​ന്മ​ദി​നം, വി​വാ​ഹ വാ​ർ​ഷി​കം തു​ട​ങ്ങി​യ പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ന​ൽ​കു​ന്ന​ത് കു​ടും​ബ​ത്തോ​ടൊ​പ്പം ഗു​ണ​മേ​ന്മ​യു​ള്ള സ​മ​യം ചെ​ല​വ​ഴി​ക്കാ​നും മാ​ന​സി​ക​മാ​യി പു​തു​ജീ​വ​ൻ നേ​ടാ​നും സ​ഹാ​യി​ക്കും. ഇ​ത് ജോ​ലി​യി​ലു​ള്ള സം​തൃ​പ്തി വ​ർ​ധി​പ്പി​ക്കു​ക​യും സ​മ്മ​ർ​ദം കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും അ​തു​വ​ഴി സേ​ന​യി​ലെ ജോ​ലി മെ​ച്ച​പ്പെ​ടു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

ക​ർ​ണാ​ട​ക ഡി​ജി​പി​യും ഐ​ജി​പി​യു​മാ​യ ഡോ. ​എം.​എ. സ​ലീം ആ​ണ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും ഈ ​ഉ​ത്ത​ര​വ് ഒ​രു​പോ​ലെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

District News

കേ​സ് ഒ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി നാ​ലു പോ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു കേ​സ് ഒ​തു​ക്കി​തീ​ര്‍​ക്കാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ നാ​ലു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ​യും റൈ​റ്റ​റു​മാ​യ അ​ബ്ദു​ള്‍ റൗ​ഫ്, സി​പി​ഒ​മാ​രാ​യ ഷ​ഫീ​ക്ക്, ഷ​ക്കീ​ര്‍, സ​ഞ്ജു ജോ​സ് എ​ന്നി​വ​രെ​യാ​ണ് ജി​ല്ാ പോ​ലീ​സ് മേ​ധാ​വി സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന് പ്ര​തി​ക​ളി​ല്‍ നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ 6.60 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​വ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഗു​ജ​റാ​ത്തി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തി​ന് അ​വി​ടെ നി​ന്നു​ള്ള ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ള്‍ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ കു​റു​പ്പം​പ​ടി സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ട് പ്ര​തി​ക​ളി​ല്‍ നി​ന്ന് 3.30 ല​ക്ഷം രൂ​പ വീ​തം വാ​ങ്ങു​ക​യാ​യി​രു​ന്നു ഇ​തി​ല്‍ നി​ന്ന് ഗു​ജ​റാ​ത്തി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് 60,000 രൂ​പ ന​ല്‍​കി. ബാ​ക്കി ആ​റ് ല​ക്ഷം രൂ​പ കു​റു​പ്പ​ടി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​തം​വ​ച്ചെ​ന്നാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്

 

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ടി​യ​ർ ഗ്യാ​സ് പൊ​ട്ടി​ത്തെ​റി​ച്ചു; മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ടി​യ​ർ ഗ്യാ​സ് പ​രി​ശീ​ല​ന​ത്തി​നി​ട​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രു​ക്ക്. ടി​യ​ർ ഗ്യാ​സ് പൊ​ട്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രു​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ച​വ​റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് വ​നി​താ പൊ​ലീ​സ് ഉ​ദ്യോ​സ്ഥ​ർ​ക്കും, ഒ​രു പു​രു​ഷ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ക​രു​നാ​ഗ​പ്പ​ള്ളി സ​ബ്ഡി​വി​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ടി​യ​ർ ഗ്യാ​സ് ആ​ദ്യം ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ പൊ​ട്ടി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വീ​ണ്ടും ലോ​ഡ് ചെ​യു​മ്പോ​ഴാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി അ​റി​യി​ച്ചു.

Kerala

ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ന് വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

ചാ​​​ത്ത​​​ന്നൂ​​​ർ: ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നും വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി വി​​​ര​​​മി​​​ച്ച പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്നു. സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​ൽ ജോ​​​ലി ചെ​​​യ്ത് വി​​​ര​​​മി​​​ച്ച​​​വ​​​രെ​​​യാ​​​ണ് പു​​​തി​​​യ ദൗ​​​ത്യം ഏ​​​ല്പി​​​ക്കു​​​ന്ന​​​ത്. എ​​​ഡി​​​ജി​​​പി (ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്) യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. ഓ​​​രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലും ഒ​​​രാ​​​ൾ വീ​​​ത​​​മു​​​ണ്ടാ​​​കും. ഇ​​​വ​​​രു​​​ടെ ഫ​​​യ​​​ൽ എ​​​സ്എ​​​ച്ച്ഒ​​​മാ​​​ർ കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ണം.

സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് എ​​​സി​​​പി/​​​ഡി​​​വൈ​​​എ​​​സ്പി മാ​​​ർ​​​ക്കാ​​​ണ് ഇ​​​വ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കേ​​​ണ്ട​​​ത്. നി​​​ല​​​വി​​​ൽ ഓ​​​രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലും ഓ​​​രോ സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച്, ജി​​​ല്ലാ സ്പെ​​​ഷ​​ൽ ബ്രാ​​​ഞ്ച് എ​​​ന്നി​​​വ​​​യി​​​ൽനി​​​ന്നു​​​ള്ള ഓ​​​രോ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ഇ​​​ത്ത​​​രം നി​​​യ​​​മ​​​നം. ഇ​​​വ​​​ർ​​​ക്ക് ശ​​​മ്പ​​​ള​​​ത്തി​​​നു​​​ പ​​​ക​​​രം പോ​​​ലീ​​​സ് വെ​​​ൽ​​​ഫെ​​​യ​​​ർ ഫ​​​ണ്ടി​​​ൽ നി​​​ന്നു​​​ള്ള ഓ​​​ണ​​​റേ​​​റി​​​യ​​​മാ​​​യി​​​രി​​​ക്കും ന​​​ല്കു​​​ക.

പോ​​​ലീ​​​സ് സേ​​​ന​​​യെ സ​​​ഹാ​​​യി​​​ക്കു​​​ക എ​​​ന്ന ദൗ​​​ത്യ​​​മാ​​​ണ് ഇ​​​വ​​​ർ​​​ക്കു​​​ള്ള​​​ത്. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ൾ, രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ട്ട​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ, ക്രി​​​മി​​​ന​​​ൽ​​​സി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ, വ​​​ർ​​​ഗീ​​​യസം​​​ഘ​​​ർ​​​ഷ സാ​​​ധ്യ​​​ത​​​ക​​​ൾ, തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കും എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​ഞ്ഞ് റി​​​പ്പോ​​​ർ​​​ട്ട് ​ചെ​​​യ്യു​​​ക​​​യാ​​​ണ് ദൗ​​​ത്യം.

NRI

ഓ​സ്ട്രേ​ലി​യ​യി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

വെ​ല്ലിം​ഗ്ട​ൺ: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

മെ​ൽ​ബ​ണി​ൽ​നി​ന്ന് 320 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പോ​ർ​പ​ങ്കാ പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ള്ള കെ​ട്ടി​ട​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​വേ​യാ​ണു വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം കാ​ട്ടി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

Latest News

Corehub Up